രാജപുരം :രാജപുരം സെന്റ് പയസ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളേജിയേറ്റ് പുരുഷ വിഭാഗം കബഡി
ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ഗവണ്മെന്റ് കോളേജ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജിനെയാണ് പരാജയപ്പെടുത്തിയത്. അംബേദ്കര്‍ കോളജ് പെരിയയെ പരാജയ പ്പെടുത്തി എസ് എന്‍ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പെരിയ മൂന്നാം സ്ഥാനം നേടി. മത്സരങ്ങള്‍ കോളേജ് ലോക്കല്‍ മാനേജര്‍ റവ ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എം ഡി ദേവസ്യ നിര്‍വഹിച്ചു. ഡിസംബര്‍ 7 മുതല്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ വച്ച് നടക്കുന്ന ദക്ഷിണേന്ത്യാ അന്തര്‍ സര്‍വ്വകലാശാലാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യൂണിവേഴ്സിറ്റി ടീമിനെ പ്രസ്തുത ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുത്തു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ എം. സി രാജു, കായികവിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനൂപ് കെ. വി, കോളേജ് കായിക വിഭാഗം മേധാവി പി രഘുനാഥ്, കോളേജ് ജനറല്‍ ക്യാപ്റ്റന്‍ ഷിജിത്ത് കെ എന്നിവര്‍ സംസാരിച്ചു.