CLOSE

പ്രമുഖ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Share

പ്രമുഖ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. നിലേശ്വരത്തെ സി സൂര്യ, ടി.വി അപര്‍ണ്ണ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കേരളപിറവിദിനത്തോട് അനുബന്ധിച്ചാണ് എന്റെ കേരളം എന്ന പേരില്‍ സംസ്ഥാന തല ക്വിസ് മത്സരം സംഘടിപ്പിച്ചത്. സമ്മാന വിതരണ ചടങ്ങില്‍ മാനേജിങ്ങ് ഡയറക്ടര്‍ സി സനീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ സുജിത്ത് ജെയിംസ്, പ്രിന്‍സിപ്പല്‍ രാജന്‍ പലേരി, പ്രോഗ്രാം കോഡിനേറ്റര്‍ സൂരജ്, ശ്രീമതി ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *