CLOSE

അട്ടേങ്ങാനം ബേളൂര്‍ ഗവ.യു.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും പ്രവേശന കവാട സമര്‍പ്പണവും നാളെ 12 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും

Share

രാജപുരം: അട്ടേങ്ങാനം ബേളൂര്‍ ഗവ.യു.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും പ്രവേശന കവാട സമര്‍പ്പണവും നാളെ 12 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും. ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന സര്‍ക്കാര്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി അനുവദിച്ച 1 കോടി രൂപ ചെലവിലാണ് 8 ക്ലാസ്സ് മുറികളുളള ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. അധ്യാപക രക്ഷാകര്‍തൃസമിതി രണ്ടര ലക്ഷം രൂപ ചിലവിലാണ് പ്രവേശന കവാടം നിര്‍മ്മിച്ച് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *