CLOSE

പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തില്‍ 1983 – 92 കാലഘട്ടത്തില്‍ സേവനം അനുഷ്ഠിച്ച ഫാ. മാത്യു മണിമലതറപ്പേല്‍, ഫാ. ജോസഫ് കൊരട്ടിപറമ്പില്‍ എന്നിവരുടെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം നടത്തി

Share

കോളിച്ചാല്‍ : പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തില്‍ 1983 – 92 കാലഘട്ടത്തില്‍ സേവനം അനുഷ്ഠിച്ച ഫാ. മാത്യു മണിമലതറപ്പേല്‍, ഫാ. ജോസഫ് കൊരട്ടിപറമ്പില്‍ എന്നിവരുടെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം പനത്തടി സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തില്‍ നടന്നു. ഫൊറോന വികാരി ഫാ. തോമസ് പട്ടാംകുളം ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. അസിസ്റ്റന്റ് വികാരി ഫാ ജോസഫ് പാലക്കിയില്‍ ആമുഖപ്രസംഗം നടത്തി. ഫാ. മാത്യു മണിമലതറപ്പേല്‍, ഫാ . ജോസഫ് കൊരട്ടിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടവക ട്രസ്റ്റി വി.സി ദേവസ്യ വടാന സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ തങ്കച്ചന്‍ ചാന്തുരുത്തില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മധുര പലഹാര വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *