കോടോത്ത് ഡോ അംബേദ്കര്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ചക്കിട്ടടുക്കം സ്വദേശികളായ തങ്കരാജ്-സീതു ദമ്പതികളുടെ മകനുമായ അരുണ്‍രാജ് നാടിന് മാതൃകയായി. വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണ മോതിരമാണ് ഉടമസ്ഥനെ കണ്ടെത്തി നല്‍കിയത്. സത്യസന്ധവും പ്രശംസനീയവുമായ അരുണ്‍രാജിന്റെ ഈ പ്രവര്‍ത്തനം നാടിനും വിദ്യാലയത്തിനും മാതൃകയായി