കാഞ്ഞങ്ങാട്: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1വരെ നടക്കുന്ന ചാമുണ്ഡികുന്ന് വിഷ്ണു ചാമുണ്ടേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് വാരിക്കാട്ടപ്പന്‍ മഹിഷ മര്‍ദ്ദിനി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവന്നത്തോടുകൂടി തുടക്കമായി. തുടര്‍ന്ന് പൂമാരുതന്‍ തെയ്യം വെള്ളാട്ടം, വിഷുമൂര്‍ത്തി, രക്ത ചാമുണ്ഡി ഭഗവതി എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റം അരങ്ങില്‍ എത്ത രാവിലെ മുതല്‍ പൂമാരുതന്‍, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടന്നു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ അന്നദാനം. രാത്രി എട്ടുമണിക്ക് പിഞ്ചുബാ ലികമാരുടെ താലപ്പൊലി, മുത്തുകുട, ശിങ്കാരിമേളം, പൂക്കാവടി,കാവടിയാട്ടം, വാദ്യമേളം, ദേവ നൃത്തം, കലാരൂപങ്ങള്‍, ദീപാലങ്കാരങ്ങള്‍, വിളക്ക് നൃത്തം, മറ്റ് നിരവധി ചലന- നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ അണിനിരക്കുന്ന തിരുമുല്ക്കാഴ്ച മഡിയന്കുന്ന് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നിന്ന് പുറപ്പെട്ട് രാത്രി 10 മണിക്ക് പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടത്തിനു തിരമുക്കാഴ്ച സമര്‍പ്പണം നടത്തി.
തുടര്‍ന്ന് വിവിധ തെയ്യങ്ങളുടെ കുളിച്ചേറ്റം അരങ്ങില്‍ എത്തി.നവംബര്‍ 29ന് രാവിലെ മുതല്‍ വിവിധ തെയ്യങ്ങളുടെ പുറപ്പാട്, ഉച്ചയ്ക്ക് അന്നദാനം. രാത്രി എട്ടുമണിക്ക് ഫോക്ക് മെഗാ ഷോ 2022 അരങ്ങിലെത്തും. തുടര്‍ന്ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും കുളിച്ചേറ്റവും. നവംബര്‍ 30ന് രാവിലെ മുതല്‍ വിവിധ തെയ്യങ്ങള്‍ അരങ്ങില്‍ എത്തും ഉച്ചയ്ക്ക് അന്നദാനം. രാത്രി 7 മണിക്ക് ക്ഷേത്രപരിധിയില്‍ നിന്നും 2022 വര്‍ഷത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും കലാകായിക മത്സരങ്ങളില്‍ മികവുപുലര്‍ത്തിയ വ്യക്തികള്‍ക്കും ക്ഷേത്ര ഭരണസമിതിയുടെ ഉപഹാര സമര്‍പ്പണവും ക്ഷേത്രപരിധിയിലെ കലാ പ്രതിഭകളുടെ കലാസന്ധ്യയും.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന് നായര്‍ ഉപഹാര സമര്‍പ്പണം നടത്തും. തുടര്‍ന്ന് വിവിധ തെയ്യങ്ങളുടെ കുളിച്ചേറ്റവും വെള്ളാട്ടവും. ഡിസംബര്‍ ഒന്നിന് രാവിലെ മുതല്‍ പൂമാരുതന്‍, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറേ ചാമുണ്ഡി, ഗുളികന് എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും. വൈകുന്നേരം 4 മണിക്ക് വാരിക്കാട്ടപ്പന്‍ മഹിഷ മര്‍ദ്ദിനി ക്ഷേത്രം,നായ്ക്കറ വളപ്പ് മല്ലികാര്‍ജുന ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ എഴുന്നെള്ളത്ത്. തുടര്‍ന്ന് തേങ്ങയേറ് നടക്കും. രാത്രി വിഷ്ണുമൂര്‍ത്തി തെയ്യം തിരുമുടിയ ഴിക്കുന്നതോടുകൂടി ഉത്സവത്തിന് സമാപ്തി കുറിക്കും.
ഫോട്ടോ :