CLOSE

തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി

Share

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയിലാണ് സംഭവം. ഉറങ്ങി കിടന്ന ഭര്‍ത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ഉദിയന്‍കുളങ്ങര സ്വദേശി ചെല്ലപ്പനാണ് കൊല്ലപ്പെട്ടത്. ഭാര്യ ലൂര്‍ദ് മേരി പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയും ദമ്ബതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *