കാഞ്ഞങ്ങാട് :എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിക്കുന്നതിനായി കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം ഓഫീസില്‍ നിന്നാണ് നിലവില്‍ റഫറല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി വരുന്നത്. 2022 ഡിസംബര്‍ ഒന്ന് മുതല്‍ റഫറല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.വി.രാംദാസ് അറിയിച്ചു.