അര്‍ബുദരോഗ നിയന്ത്രണത്തിന്റെ ഭാഗമായി സി.എച്ച്.സിയുടെ അഭിമുഖ്യത്തില്‍ കുമ്പളയില്‍ പഞ്ചായത്ത് തല പരിശീലന പരിപാടി നടത്തി. പരിശീലന പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം. പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ ബോധവത്കരണം നടത്തി. ഹൈറിസ്ക്ക് ഗ്രൂപ്പിന്റെ പട്ടിക തയ്യാറാക്കി സ്ക്രീനിംഗ് നടത്തും. രോഗലക്ഷണമുള്ളവരെ മെഡിക്കല്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി രോഗം നേരത്തെ കണ്ടെത്തി ചികിത്സ നല്‍കും. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സണ്‍മാരായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം.മോഹനന്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ശാലിനി തച്ചന്, എസ്.ശാരദ എന്നിവര്‍ ക്ലാസ്സെടുത്തു. ജൂനിയര്‍ എച്ച്.ഐ സി.സി.ബാലചന്ദ്രന്, നഴ്സിംഗ് ഓഫീസര്‍ ബിന്ദു ജോജി, പി.ആര്.ഒ കീര്‍ത്തി എന്നിവര്‍ സംസാരിച്ചു.