CLOSE

സി പി എം നേതൃത്വത്തിലുള്ള മാലക്കല്ല് മലനാട് റബ്ബര്‍ ആന്‍ഡ് അദര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് സഹകരണ സംഘത്തിന് എതിരേ വിജിലന്‍സ് അന്വേഷണം വേണം – കോണ്‍ഗ്രസ്

Share

രാജപുരം: മാലക്കല്ല് മലനാട് റബര്‍ ആന്‍ഡ് അദര്‍ അഗ്രികളര്‍ച്ചറല്‍ മാര്‍ക്കറ്റിംങ്ങ് ആന്‍ഡ് പ്രൊസസിങ് സഹകരണ സംഘത്തിലെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം കോണ്‍ഗ്രസ്. സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ചുക്കാന്‍ പിടിച്ച കഴിഞ്ഞ രണ്ടു ഭരണസമിതിക്കും നേതൃത്വം നല്‍കിയ സിപിഎം നേതാക്കള്‍ക്കെതിരെയും സൊസൈറ്റിയുമായി ബന്ധപ്പെട്ട എല്ലാ അനധികൃത ഇടപാടുകളെ സംബന്ധിച്ചും സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു. സഹകരണ സംഘത്തിന്റെ മറവില്‍ ചില സിപിഎം നേതാക്കള്‍ അനധികൃത സ്വത്ത് സംവാദനവും നടത്തിയിട്ടുണ്ടെന്നുള്ള ചില ഭരണാനുകൂല അംഗങ്ങളുടെ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടുണ്ടെന്നും, പണം കൊടുക്കും എന്നും ആസ്തികള്‍ വില്‍ക്കുമെന്നും സിപിഎം നേതാക്കള്‍ പറയുന്നത് തട്ടിപ്പാണെന്നും, ചിട്ടിയില്‍ ചേര്‍ന്നവരുടെയും സ്ഥിര നിക്ഷേപക്കാരുടെയും പണം തിരികെ നല്‍കാത്തപക്ഷം പൊതുപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

സിപിഎം നേതാക്കള്‍ ഭരിക്കുന്ന മറ്റു ചില സംഘങ്ങളിലും അഴിമതിയും ധൂര്‍ത്ത് നടത്തി നേതാക്കള്‍ തടിച്ചു കൊഴുക്കുകയാണ് ജനങ്ങളുടെ പണംകൊണ്ട്. പടുത്തു ഉയര്‍ത്തുന്ന സഹകരണ സ്ഥാപനങ്ങള്‍ സിപിഎം നേതാക്കളെ മാത്രം ഭരണം ഏല്‍പ്പിച്ച് അതില്‍ കയ്യിട്ടുവാരി നശിപ്പിക്കുന്ന പ്രവണത കൂടിക്കൊണ്ടിരിക്കുന്നു. പനത്തടി സര്‍വീസ് സഹകരണ ബാങ്കിലെ സ്വര്‍ണ്ണ പണയ തട്ടിപ്പ് ജനങ്ങള്‍ മറന്നിട്ടില്ല എന്ന് ഓര്‍ക്കണം. സൊസൈറ്റിയെ തകര്‍ച്ചയില്‍ എത്തിച്ചതിന്റെ പുറകില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കുള്ള പങ്കും അന്വേഷിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.എം സൈമണ്‍ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ അഡ്വ. കെ.കെ നാരായണന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ മുഖ്യപ്രഭാഷണം നടത്തി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, പി.സി തോമസ്, ജോസ് മാവേലി, ബി.അബ്ദുള്ള, ഒ.ടി ചാക്കോ, ജോണി പെരുമാനൂര്‍, പി.ഗീത, വി.കെ ബാലകൃഷ്ണന്‍, സജി പ്ലാച്ചേരി, കെ.ഗോപി, പി.എല്‍ റോയി, സി.രേഖ,വിനോദ് എടക്കടവ്,ബി.രമ, ജയരാജ് അബ്രാഹം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *