കേരള സംസ്ഥാന ശിശുക്ഷേമ സമിതി ചേരൂറിരിലേക്ക് മാറ്റി സ്ഥാപിച്ച അംഗീകൃത ദത്തെടുക്കല്‍ ശിശു പരിചരണ കേന്ദ്രമായ ശിശുവികാസ് ഭവന്റെ പ്രവര്‍ത്തനം സുഗമമാകുന്നതിനു വേണ്ടി ചേര്‍ന്ന ശിശു സൗഹൃദ കൂട്ടായ്മയില്‍ നാട്ടുകാരും ജനപ്രതിനിധികളും കൈകോര്‍ത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ടി.എം.എ.കരീം പരിപാടികള്‍ വിശദീകരിച്ചു. ഒ.എം.ബാലകൃഷ്ണന് മാസ്റ്റര്‍, ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സില്‍ അംഗങ്ങളായ അഡ്വ.അഹമ്മദ് ഷരിന്‍, അഡ്വ.ശ്രീജിത്, എ.ജി.ഫൈസല്‍, എച്ച്.ഐ.ദേവദാസ് പ്രസാദ്, വിനോദ് പായം, സി.വി.ഗിരീഷന്, ജയന് കാടകം, എ.ആര് ധന്യവാദ്, മൂസഹാജി ചേരൂര്‍, റാഷിദ് ചേരൂര്‍, സി.യു.അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. രേഷ്മ സ്വാഗതവും കാവ്യ നന്ദിയും പറഞ്ഞു. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.