രാജപുരം: മംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എസ് സി മെഡിക്കല്‍ ഫിസിക്‌സില്‍ ഒന്നാം റാങ്ക് നേടിയ രാജപുരത്തെ അനു റോയിയെ കള്ളാര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബി. രമ, മണ്ഡലം ഭാരവാഹികളായ ലതാ ബാലകൃഷ്ണന്‍, ഉഷ അപ്പുക്കുട്ടന്‍, ജോളി ജോണ്‍, രജിത കെ, ജിജി രാജു, പത്മാഷി കള്ളാര്‍, ദേവി ആടകം, മേരിക്കുട്ടി രാജപുരം, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ്. മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ ജോസ് എന്നിവര്‍ വീട്ടില്‍ എത്തിയാണ് അനുമോദിച്ചത്.