പളളിക്കര : മതേതര കേരളത്തിന്റെ യുഗപുരുഷനായിരുന്നു ലീഡര്‍ കെ.കരുണാകരനെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം മുന്‍ പ്രസിഡണ്ട് സാജിദ് മൗവ്വല്‍ പറഞ്ഞു. ലീഡര്‍ കെ.കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തച്ചങ്ങാട് ഇന്ദിരാഭവനില്‍ നടത്തി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തച്ചങ്ങാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി വി.വി കൃഷ്ണന്‍, ഖാദി വര്‍ക്കേഴ്‌സ് ഐ.എന്‍ ടി.യു സി നേതാക്കളായ ലക്ഷ്മി.പി, വിനീത ശ്രീനിവാസന്‍, ശാന്ത കെ, രമ്യ രാധാകൃഷ്ണന്‍, പ്രേമ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.