CLOSE

സത്സംഗ സമിതി കാഞ്ഞങ്ങാട് 24 ന് സ്വാമി ഭൂമാനന്ദപുരി സ്മൃതി സംഗമം നടത്തും

Share

കാഞ്ഞങ്ങാട്: സത്സംഗ സമിതി കാഞ്ഞങ്ങാട് 24 ന് സ്വാമി ഭൂമാനന്ദപുരി സ്മൃതി സംഗമം നടത്തും. വൈകുന്നേരം 4 മണിക്ക് കോട്ടച്ചേരി കുന്നുമ്മല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തിലാണ് സംഗമം. ചിന്മയ മിഷന്‍ ആചാര്യന്‍ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ചീമേനി അവധൂതാശ്രമത്തിലെ സാധു വിനോദ്ജി പ്രഭാഷണം നടത്തും. അഡ്വ.കെ.സതീഷ് കുമാര്‍ അധ്യക്ഷത വഹിക്കും.

ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി, സി.എം.മനോജ് കുമാര്‍, ഗണേഷ് ഷേണായി കോട്ടപ്പാറ, ഉപ്പള കൊണ്ടേവൂര്‍ നിത്യാനന്ദാശ്രമത്തിലെ ഡോ. ഗോപിനാഥ്, പി.ദാമോദര പണിക്കര്‍, പയ്യന്നൂര്‍ സനാതന്‍ ഹിത ചിന്തക് സെക്രട്ടറി ടി.രമേശ് ജി ഉള്‍പ്പെടെയുള്ളവര്‍ അനുസ്മരണം നടത്തും. അഡ്വ.മധുസൂദനന്‍ സ്വാഗതവും എസ്.പി.ഷാജി നന്ദിയും പറയും. നാമജപവും പുഷ്പാര്‍ച്ചനയും ഉണ്ടാകും. സ്വാമി ചിദാനന്ദപുരിയുടെ ശിഷ്യനും മൂന്നാം മൈല്‍ ശ്രീശങ്കരം സനാതന ധര്‍മ പഠനകേന്ദ്രം സ്ഥാപകാചാര്യനുമായ സ്വാമി ഭൂമാനന്ദ പുരി ഡിസംബര്‍ എട്ടിനാണ് മഹാസമാധി പ്രാപിച്ചത്. വിവരങ്ങള്‍ക്ക്: 9744762918.

Leave a Reply

Your email address will not be published. Required fields are marked *