നീലേശ്വരം വേള്‍ഡ് വിത്തൗട്ട് വാര്‍ ആന്റ് വയലന്‍സ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ഹിംസയ്‌ക്കെതിരെ ജനജാഗ്രത സദസ്സിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ഗാന്ധിയന്‍ന്മാരെ ആദരിക്കല്‍ ചടങ്ങ് നിലേശ്വരത്ത് സംഘടിപ്പിച്ചു. സംസ്ഥാന കോ ഓഡിനേറ്റര്‍ പ്രദീപന്‍ മഠത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സദസ്സ് സ്വാതന്ത്ര്യ സമര സേനാനി കെ എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ഉത്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ടി പി ആര്‍ നാഥ് കണ്ണൂര്‍ പൊന്നാട അണിയിച്ചും ഉപഹാര സമര്‍പ്പണം നടത്തി ഗാന്ധിയനായ പ്രഫ: ടീ എം സുരേന്ദ്രനാഥിനെ ആദരിച്ചു. രാജന്‍ കീഴരെത്ത്, രാഘവന്‍ മടിക്കൈ, യു വി ജി മടിക്കൈ എന്നിവര്‍ സംസാരിച്ചു. പി വിജയകുമാര്‍ സ്വാഗതവും രാജീവന്‍ ടി വി നന്ദിയും പറഞ്ഞു.