CLOSE

ക്രിസ്തുമസ് പുല്‍ക്കൂട് തകര്‍ത്ത സംഭവത്തിലെ പ്രതിക്കെതിരെ നടപടി വേണം- മുസ്ലിം ലീഗ്

Share

ബോവിക്കാനം: മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്ത സംഭവം
അപലപനീയമാണെന്നും ഉത്തര വാദിയായ യുവാവിനെതിരെ നടപടി സ്വീകരിച്ച് അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആവശ്യപ്പെട്ടു.

സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും കഴിയുന്ന സമുദായങ്ങളെ തമ്മിലടിപ്പിച്ച് അസ്വസ്തത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ചില ശ്രമത്തിന്റെ ഭാഗമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുളിയാര്‍ പഞ്ചായത്ത് സ്വദേശിയല്ലാത്ത പ്രസ്തുത വ്യക്തി ഡി.വൈ.എഫ്.ഐ സമ്മേളനങ്ങളിലെ സാന്നിദ്ധ്യം അറിയിക്കുന്ന ചിത്രങ്ങള്‍ സ്വയം പ്രചരിപ്പിക്കാറുണ്ട്. ഇത്തരം സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും സമൂഹം തയ്യാറാകണമെന്നും നേതാക്കള്‍ അഭ്യര്‍ ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *