കാഞ്ഞങ്ങാട്: ലോകം മുഴുവന്‍ ഒരു കുടക്കീഴിലാവുന്ന ഒരുമയുടെ ഉത്സവമാണ് ക്രിസ്തുമസ് എന്നും ഓരോ മനുഷ്യനിലും നന്മയുടെ പുല്‍ക്കൂട് സൃഷ്ടിക്കുകയാണ് ആഘോഷങ്ങളിലൂടെ സാധ്യമാകുന്നതെന്നും റവ: ഫാദര്‍ മാത്യു ഇളം തുരുത്തിപ്പടവില്‍ അഭിപ്രായപ്പെട്ടു.സപര്യ സാംസ്‌കാരിക സമിതിയുടെയും കാഞ്ഞങ്ങാട് മിംടെക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ മഹാകവി എസ് രമേശന്‍ നായര്‍ സ്മൃതി ഗാനമാലിക പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ ക്രിസ്മസ് സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.പുല്‍ക്കൂട് എന്നത് ഒരു പ്രതീകമാണ്.സ്‌നേഹാലയം, വിദ്യാലയം,ആതുരാലയം,അനാഥമന്ദിരം എന്നീ പ്രതീകങ്ങളാണ് പുല്‍ക്കൂട് സൂചിപ്പിക്കുന്നതെന്നുംഫാദര്‍ അഭിപ്രായപ്പെട്ടു.ചടങ്ങില്‍ ഗാനമാലിക പുരസ്‌കാര സമര്‍പ്പണം പ്രശസ്ത സംഗീതജ്ഞന്‍ പാലക്കാട് പ്രേംരാജ് നിര്‍വഹിച്ചു.മികച്ച ഗായകനുളള ഗാനമാലിക പുരസ്‌കാരം അഭിലാഷ് വിഷ്ണുമംഗലവും, മികച്ച ഗായികയ്ക്കുള്ള ഗാനമാലിക പുരസ്‌കാരം ശ്രീനന്ദ വിജയരാജും ഏറ്റുവാങ്ങി.പ്രത്യേക ജൂറി പുരസ്‌കാരം ഹരിഗോവിന്ദ് മേനോന്‍, അഭിഷേക് മുരളി, ദേവനന്ദ ബി എസ്,നിസരി സോളമന്‍,ഭവ്യകൃഷ്ണ, കൃഷ്‌ണേന്ദു പയ്യന്നൂര്‍, തങ്കമണി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ഏറ്റുവാങ്ങി.കാവ്യശ്രീ പുരസ്‌കാര ജേതാവ് ആനന്ദകൃഷ്ണന്‍ എടച്ചേരി,യുവകവയിത്രി ലിബാന ജലീല്‍ എന്നിവരെ ആദരിച്ചു.സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷത വഹിച്ചു.കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, അജയകുമാര്‍ നെല്ലിക്കാട്ട്, അതുല്യ ജയകുമാര്‍, അനില്‍ കുമാര്‍ പട്ടേന,രാജി മിംടെക് എന്നിവര്‍ സംസാരിച്ചു.