ഓരോ ദിവസവും പതിനായിരങ്ങളാണ് ബേക്കല്‍ ബീച്ചിലെത്തുന്നത്. നാടിനൊപ്പം ആഘോഷത്തെ വരവേറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ആളുകള്‍ ബേക്കലിലേക്ക് ഒഴുകിയെത്തുന്നു. എന്നാല്‍ ബേക്കലിനെ ക്ലീനാക്കാന്‍ അതുല്യമായ സേവനങ്ങളാണ് ഹരിത കര്‍മ്മസേന കാഴ്ച വെയ്ക്കുന്നത്. ദിവസവും രാവിലെ 8 ആകുമ്പോഴേയ്ക്കും ഇവര്‍ ബീച്ചില്‍ എത്തും. കടലാസ് മുതല്‍ പ്ലാസ്റ്റിക്ക്, കുപ്പി തുടങ്ങി എല്ലാ മാലിന്യങ്ങളും ഇവര്‍ ശേഖരിക്കും. അജാനൂര്‍, ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനാംഗങ്ങളാണ് ബീച്ചിനെ ക്ലീനാക്കാന്‍ കര്‍മനിരതരായി പണിയെടുക്കുന്നത്. ദിവസവും 15 പേരടങ്ങിയ ടീം ആണ് ശുചീകരണം നടത്തുന്നത്.