മാലക്കല്ല്: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. സംഗമത്തോടനുബന്ധിച്ച് പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍, 1947- 1950 കാലയളവില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെയും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ഡിനോകുമ്മാനിക്കാട്ട് ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ സംഘടന പ്രസിഡണ്ട് സജി കുരുവിനാവേലി അധ്യക്ഷത വഹിച്ചു.പ്രശസ്ത സിനിമാ താരം കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പി.വി മുഖ്യാതിഥിയായിരുന്നു.
കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണന്‍, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ബ്ലോക്ക് മെമ്പര്‍ ജോസ് മാവേലില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി ഗീത, പഞ്ചായത്തംഗങ്ങളായ മിനി ഫിലിപ്പ്, സണ്ണി അബ്രാഹം, കെ.ജെ ജയിംസ് പനത്തടി, സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ, പി ടി എ പ്രസിഡണ്ട് സജി എ സി, മദര്‍ പി ടി എ പ്രസിഡണ്ട് സുമിഷ പ്രവീണ്‍, വിനീത് വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി തോമസ് മാത്യു സ്വാഗതവും ട്രഷറര്‍ സോജോ തോമസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്റ്റാര്‍ ബിറ്റ്‌സ് കണ്ണൂര്‍ അവതരിപ്പിച്ച ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു.