CLOSE

ഖാദി ന്യൂഇയര്‍ മേള ജനുവരി 3,4,5 തീയതികളില്‍

Share

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 2023 ഖാദി ന്യൂഇയര്‍ മേള നടത്തുന്നു. ജനുവരി 3,4,5 തീയതികളില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ നടക്കുന്ന മേള ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള ഉദ്ഘാടനം ചെയ്യും. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.രാഘവന്‍ അദ്ധ്യക്ഷത വഹിക്കും. ഖാദി ഉത്പന്നങ്ങള്‍ക്ക് മേളയില്‍ 30 ശതമാനം റിബേറ്റ് ലഭിക്കും. മേളയില്‍ വിവിധയിനം കുപ്പടം മുണ്ടുകള്‍, സില്‍ക് കോട്ടണ്‍ മസ്ലിന്‍ സാരികള്‍, ചുരിദാര്‍ മെറ്റീരിയല്‍, കോട്ടണ്‍ ബെഡ്, ബെഡ്ഷീറ്റ്, തലയണകള്‍ എന്നിവയ്ക്ക് പുറമെ ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1 ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *