നഗരസഭയിലെ മുഴുവന്‍ ക്ഷയരോഗികള്‍ക്കും പോഷകാഹാര കിറ്റുമായി കാസര്‍കോട് നഗരസഭ. വാര്‍ഷിക പദ്ധതിയിലൂടെയാണ് ഒരോ രോഗബാധിതനും സൗജന്യമായി കിറ്റ് നല്‍കുന്നത്. പ്രതിമാസം 2500 രൂപയോളം വരുന്ന സാധനങ്ങള്‍ അടങ്ങിയ പോഷകാഹാര കിറ്റാണ് നഗരസഭ നല്‍കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ചികിത്സയ്ക്ക് പുറമേ ശാരീരികവും മാനസികവുമായ പിന്തുണ കൂടിയാണ് ഇതിലൂടെ നഗരസഭ വാഗ്ദാനം ചെയ്യുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ ടി.ബി സെന്ററില്‍ നടന്ന പോഷകാഹാര കിറ്റ് വിതരണം നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ.മുരളിധര നല്ലൂരായ, കാസര്‍കോട് ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ്, നഗരസഭ ടി.ബി ഹെല്‍ത്ത് വിസിറ്റര്‍ നിതീഷ് ലാല്‍, ഡി.ആര്‍.ടി.ബി കോര്‍ഡിനേറ്റര്‍ രതീഷ് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു.