CLOSE

തദ്ദേശ സ്ഥാപനങ്ങൾ ടൂറിസത്തിന്റെ പ്രയോക്താക്കളാകണം : ഡോ.ജിജു.പി.അലക്‌സ്

Share

തദ്ദേശ ഭരണ സ്ഥാപനങ്ങൾ കേരളത്തിൽ ടൂറിസത്തിന്റെ ഏറ്റവും വലിയ പ്രയോക്താക്കളാകണമെന്ന്് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ജിജു.പി.അലക്‌സ് പറഞ്ഞു. ലോകത്തെല്ലായിടത്തും പ്രാദേശിക ഭരണസംവിധാനങ്ങളാണ് ടൂറിസത്തെ മുന്നോട്ട് നയിക്കുന്നത്. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളും ടൂറിസവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം എന്ന ശാസ്ത്രത്തിന്റെ സാധ്യതകൾ ജനപ്രതിനിധികൾ കൂടി പഠിക്കണം. കേരളത്തെ സംബന്ധിച്ച് 18 ശതമാനത്തോളം മൊത്തം അഭ്യന്തര വരുമാനം ആശ്രയിച്ചിരിക്കുന്നത് ടൂറിസം മേഖലയെയാണ്. 20 ശതമാനത്തോളം തൊഴിൽ മേഖലയും ടൂറിസത്തെ ആശ്രയിച്ചിരിക്കുന്നു. ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ തികച്ചും ഭാവനാത്മകമായിട്ടുള്ള നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബേക്കൽ റെഡ് മൂൺ ബീച്ച് പാർക്കിൽ നടന്ന സെമിനാറിൽ ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ‘വിനോദ സഞ്ചാരമേഖലയിലെ പ്രാദേശിക സാമ്പത്തിക വികസന സാധ്യതകൾ എന്ന വിഷയത്തിൽ കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വിനോദസഞ്ചാര മേഖലയിലും അനുബന്ധ മേഖലകളിലും ഉള്ള അവസരങ്ങളും ഇടപെടൽ സാധ്യതകളും എന്ന വിഷയത്തിൽ ഡോ.ടി.ആർ.സുമ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ കെ.ബി.മദൻ മോഹൻ ചർച്ച നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി.വത്സലൻ, ബി.ആർ.ഡി.സി എം.ഡി. ഷിജിൻ പറമ്പത്ത് എന്നിവർ സംസാരിച്ചു. അജയൻ പനയാൽ സ്വാഗതവും സുകുമാരൻ പൂച്ചക്കാട് നന്ദിയും പറഞ്ഞു. വിവിധ തദേശ സ്ഥാപന പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *