കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്തിന്റെ സഹോദരന് മരിച്ചു. തൃക്കണ്ണാട്ട് ക്ഷേത്രത്തിലെ പരേതനായ വാസുദേവ അരളിത്തായയുടെയും യശോദയുടെയും മകന് വെങ്കിടേഷ് (51) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 6.30 മണിയോടെ ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് അപകടം. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം മേല്‍ശാന്തിയാണ്. പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: വര്‍ഷ, ശ്രേയസ്. സഹോദരങ്ങള്‍: അഡ്വ. ശ്രീകാന്ത് (ബിജെപി സംസ്ഥാന സെക്രട്ടറി), ഗണേശന്, ശ്രീധരന്, ജയലക്ഷ്മി മോഹന്‍.