കാഞ്ഞങ്ങാട്: പി പി കുഞ്ഞബ്ദുല്ല കള്‍ച്ചറല്‍ സെന്റര്‍ പ്രസിദ്ധീകരിക്കുന്ന ‘ പ്രിയരില്‍ പ്രിയപ്പെട്ടവന് പി.പി കുഞ്ഞബ്ദുല്ല ‘ ഓര്‍മ്മപുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ഇന്ന് രാവിലെ കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ കമാല്‍ വരദൂര്‍ ( ചീഫ് എഡിറ്റര്‍ ചന്ദ്രിക ) എം എസ് എസ് സംസ്ഥാന പ്രസിഡണ്ട് സി.പി കുഞ്ഞുമുഹമ്മദിന് ആദ്യ പ്രതി നല്കി നിര്‍വ്വഹിച്ചു.