CLOSE

ഒന്നാം വാര്‍ഷികവും തല്‍സമയ സെമിനാറും നടന്നു

Share

കാഞ്ഞങ്ങാട്: തവക്കല്‍ സ്റ്റാര്‍ട്ടപ്പ് എല്‍.എല്‍.പി. യുടെ ആശയം ജനങ്ങളിലേക്കെത്തിക്കുവാന്‍ പുതുവത്സരദിനത്തില്‍ ആയമ്പാറ, കാലിയടുക്കത്ത് തല്‍സമയ സെമിനാറും, ഒന്നാം വാര്‍ഷികവും സംഘടിപ്പിച്ചു.
വന്‍കിട കമ്പനികള്‍ വ്യവസായ – വാണിജ്യ മേഖലയെ, പ്രത്യേകിച്ച് ഓട്ടോമൊബൈല്‍ രംഗത്തെ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ ചെറുകിട സംരഭകരുടെ ഉപജീവന മാര്‍ഗ്ഗം വരെ നഷ്ടപ്പെട്ട് പട്ടിണിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. വന്‍കിടക്കാരുടെ മുന്നില്‍ പകച്ച് പിന്‍മാറാതെ കൂട്ടായ്മയിലൂടെ സാധാരണ സംരംഭകര്‍ക്ക് മുന്നേറ്റം ഉണ്ടാക്കുവാനാണ് ഈ സംരംഭത്തിലൂടെ ശ്രമിക്കുന്നത്. മികച്ച സാങ്കേതിക വിദ്യ, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയിലൂടെ സാധാരണക്കാരനും മുന്നേറാനാകും. ഈ വിശ്വാസത്തോടെ രൂപീകരിക്കപ്പെട്ട ഒരു കമ്പനിയാണ് തവക്കല്‍ സ്റ്റാര്‍ട്ടപ്പ് എല്‍.എല്‍.പി. (ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ്. ആയമ്പാറ കാലിയാടുക്കത്ത് വച്ച് പുതുവത്സര ദിനത്തില്‍ നടന്ന ഒന്നാം വാര്‍ഷിക,തത്സമയ പരിപാടികള്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. വെബ്‌സൈറ്റ് ലോഞ്ചിങ്ങും അവര്‍ നിര്‍വഹിച്ചു.പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദന്‍ അധ്യക്ഷതവഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് മുന്‍ ഡെപ്യുട്ടി ഡയറക്ടര്‍ ടി. എസ്. ചന്ദ്രന്‍ , ബിസ്സിനസ് കണ്‍സള്‍ട്ട ന്റ് ശിവകുമാര്‍ ചാലക്കുടി എന്നിവര്‍ വിശിഷ്ടാതിഥികളായി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പര്‍ ലത. കെ, പള്ളിക്കര പഞ്ചായത്ത് മെമ്പര്‍ എം. ഗോപാലന്‍,
എ. എ ഡബ്ല്യൂ. കെ. ഉദുമ യൂണിറ്റ് പ്രസിഡന്റ് എ. സതീശന്‍,
പൊതു പ്രവര്‍ത്തകരായ
ഗിരീശന്‍, വി. രാജന്‍ ആയമ്പാറ, ആര്‍. സ ഞ്ജീവന്‍, കെ. ടി. വിജയന്‍ മാസ്റ്റര്‍വെള്ളിക്കോത്ത് ബെണ്ടിച്ചാല്‍ അബ്ദുള്‍ രഹിമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ ന്നു . ടി. എസ്. എല്‍. എല്‍. പി മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള ക്കുഞ്ഞി തവക്കല്‍ സ്വാഗതവും ഡയറക്ടര്‍ മധുസൂദനന്‍ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.ചടങ്ങില്‍ തവക്കല്‍ ഗ്രൂപ്പിന്റെ ഫൗണ്ടര്‍ ബണ്ടിച്ചാല്‍ അബ്ദുറഹ്‌മാനെയും ഗ്രൂപ്പിന്റെ ആശയം മനസ്സിലാക്കി കടന്നു വന്ന ആദ്യ പതിനൊന്ന് ഷെയര്‍ ഹോള്‍ഡേഴ്‌സ് നെയും ആദരിക്കുന്ന ചടങ്ങും നടന്നു. തുടര്‍ന്ന് മാനവ ശേഷി വികസന പരിശീലകന്‍ അഡ്വക്കേറ്റ് നവീന്‍ കുമാര്‍ .എം സംരംഭകത്വ വികസനപരിശീലന ക്ലാസുകള്‍ കൈകാര്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *