CLOSE

ജില്ലയില്‍ 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ മൂന്നിന:് മുന്നൊരുക്കങ്ങള്‍ തുടങ്ങി

Share

ജില്ലയില്‍ 15 മുതല്‍ 18 വയസുവരെ (2007ലോ അതിനു മുമ്പോ ജനിച്ചവര്‍) പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ. ആര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക സംവിധാനങ്ങളൊരുക്കും. കോവിഡ് വാക്‌സിന്‍ കുട്ടികള്‍ക്ക് ആദ്യമായി നല്കുന്നതിനാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കോവാക്‌സിനായിരിക്കും നല്‍കുക . ജില്ലയില്‍ 60496 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കോവിഡ് വാക്‌സിന്‍ ലഭിക്കാനായി ജനുവരി ഒന്നിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. www.cowin.gov.in എന്ന വെബ്‌സെറ്റ്് സന്ദര്‍ശിച്ച് വ്യക്തിഗത വിവരങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യാം . കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി Add more എന്ന ഓപ്ഷന്‍ നല്‍കി ഒരു മൊബൈല്‍ നമ്പറില്‍ നിന്നും 6 പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം. ജനുവരി 3 മുതല്‍് വാക്‌സിന്‍ നല്‍കി തുടങ്ങും.

വാക്‌സിനേഷനായി നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്തെങ്കിലും കാരണത്താല്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി രജിസ്റ്റര്‍ ചെയ്തു വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്‌സിനേഷന്‍ എടുക്കാന്‍ വരുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി കേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്.
ജനുവരി 2 ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ ഓണ്‍ലൈന്‍ സ്ലോട്ട് ലഭ്യമായിത്തുടങ്ങും.
കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപെടുക.
ജില്ലയില്‍ 98.49 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിനേഷനും 88.55 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. ആകെ 964319 പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് ആദ്യ ഡോസ് വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവരും രണ്ടാം ഡോസ് എടുക്കാന്‍ സമയപരിധി കഴിഞ്ഞവരും വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. ജനുവരി 3 മുതല്‍ കുട്ടികളുടെ വാക്‌സിനേഷനായിരിക്കും പ്രാധാന്യം നല്‍കുക.
കുട്ടികളുടെ വാക്‌സിനേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 3 ന് രാവിലെ 9 .30 ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഇ .ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിക്കും.

Leave a Reply

Your email address will not be published.