മുളിയാര്‍: വ്യത്യസ്തമായ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കി ബോവിക്കാനം ബിഎആര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നുവരുന്ന സപ്തദിന യൂണിറ്റ് എന്‍എസ്എസ് ക്യാമ്പ് ശ്രദ്ധേയമായി.
വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സ്കൂളിനു മുമ്പില്‍ നിര്‍മ്മിച്ച പൂന്തോട്ടം
മനോഹരമാണ്. കൂടാതെ യു.പി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു. റോഡുവക്കിലെ തടസ്സങ്ങള്‍ വെട്ടിമാറ്റിയും, നടപ്പാലം നിര്‍മ്മിച്ചും ഗതാഗത, കാല്‍നട സഞ്ചാരത്തിന് സൗകര്യമൊരുക്കി. സ്കൂള്‍ പരിസരത്ത് പച്ചക്കറി തോട്ടം നിര്‍മ്മിച്ചതിനു പുറമെ വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ അഞ്ഞൂറോളം സ്വീഡ് ബോളുകള്‍ എന്‍എസ്എസ് ദത്തു ഗ്രാമത്തിലെ
വീടുകള്‍ക്ക് കൈമാറും. വിവിധ ദിവസങ്ങളില്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പരിശീലനവും, വ്യക്തിത്വ വികസന ക്ലാസുകളും, കള്‍ച്ചറല്‍ പരിപാടികളും സംഘടിപ്പിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു നമ്പ്യാര്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് വളണ്ടിയര്‍മാര്‍ക്കൊപ്പം പുതുവത്സരം ആഘോഷിച്ചു.
പ്രിന്‍സിപ്പാള്‍ മെജോ ജോസഫ്, പ്രധാന അദ്ധ്യാപകന് അരവിന്ദാക്ഷന് നമ്പ്യാര്‍, പ്രോഗ്രാം കോ ഓഡിനേറ്റര്‍ പ്രീതം, മുന്‍ കോഓഡിനേറ്റര്‍ മണികണ്ഠന്,
പി.ടി.എ പ്രസിഡണ്ട് എ.ബി കലാം, ലാബ് അസിസ്റ്റന്റ് രാജേഷ്, മറ്റു അദ്ധ്യാപകര്‍, വളണ്ടിയര്‍ ലീഡര്‍മാരായ ഭാവന, അമല്‍ നേതൃത്വം നല്കി.