CLOSE

മുളിയാര്‍ പഞ്ചായത്ത് വിതരണം ചെയ്ത മുട്ട കോഴികള്‍ ചത്ത ഗുണഭോക്തക്കള്‍ക്ക് നഷ്ട പരിഹാരം നല്‍കണം: മുസ്ലിം ലീഗ്

Share

ബോവിക്കാനം: മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി വിതരണം ചെയ്ത മുട്ട കോഴികളും, ഇവകളുടെ സമ്പര്‍ക്കത്തില്‍ മറ്റു കോഴികളും ചത്ത് ഒടങ്ങിയ സംഭവത്തില്‍ നഷ്ടം നേരിട്ട ഗുണഭോക്താക്കള്‍ക്ക് നഷ്ട പരിഹാരം നല്‍കണ മെന്ന് മുസ്ലീം ലീഗ് മുളിയാര്‍ പഞ്ചായത്ത് ഭാരവാഹികളുടെയും, ജന പ്രതിനിധികളുടെയും യോഗം ആവശ്യപ്പെട്ടു. മുന്നൂറ്റി അമ്പത് കുടുംബങ്ങള്‍ക്ക് മുന്നൂറ് രൂപ വിഹിതം ഈടാക്കിയാണ് അഞ്ച് വീതം മുട്ട കോഴികള്‍ വിതരണം ചെയ്തത്.
കുടുംബശ്രീ ലോണ്‍ മുഖേന വിതരണം ചെയ്ത കോഴികളും ചത്തതോടെ വന്‍ നഷ്ടമാണ് ഗുണ ഭോക്താക്കള്‍ നേരിട്ടത്.

പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എം.കെ അബ്ദുള്‍ റഹിമാന്‍ ഹാജി, ഖാലീദ് ബെള്ളിപ്പാടി, ഷെരീഫ് കൊടവഞ്ചി, ബാത്തിഷ പൊവ്വല്‍, റൈസറാഷിദ്, അനീസ മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചെപ്പ്, അഡ്വ: അബ്ദുള്‍ജുനൈദ്,
രമേശന്‍ മുതലപ്പാറ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *