കാഞ്ഞങ്ങാട്: ജില്ലയില്‍ മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ ഓഫീസുകളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ കൂട്ടായ്മയാണ് നിസര്‍ഗ. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും തമ്മില്‍ നല്ല ബന്ധം സ്ഥാപിക്കുന്നതിനും ജോലിയുടെ പിരിമുറുക്കം കുറയ്ക്കുന്നതിനും വര്‍ഷത്തില്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുക കൂട്ടായ്മയുടെ പതിവാണ്.ഈ കൂട്ടായ്മയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ കുടുംബ സംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന് ഉദ്ഘാടനം ചെയ്തു നിസര്‍ഗ രക്ഷാധികാരി വി.എം അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. റോവര്‍ സ്കൗട്ട് സംസ്ഥാന കമ്മീഷണര്‍ അജിത് സി.കളനാട് പ്രഭാഷണം നടത്തി . മണ്ണ് സംരക്ഷണ ഓഫീസര്‍ കെ.ബാബു
സി. ശ്രീധരന്,
അജിത് കുമാര്‍. ബി ജയപ്രകാശന്‍. ടി എന്നിവര്‍ സംസാരിച്ചു. 17 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന അജിത് കുമാര്‍.ബി യെയും കൂടാതെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും നടന്നു. നിസര്‍ഗ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഇതോടൊപ്പം നടന്നു