CLOSE

കൊട്ടോടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു വന്നിരുന്ന എന്‍ എസ് എസ് സപ്തദിന ക്യാമ്പ് ‘അതിജീവനം 2021’ സമാപിച്ചു.

Share

രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കണ്ടറിസ്‌കൂളില്‍ നടന്നു വന്നിരുന്ന എന്‍ എസ് എസ് സപ്തദിന ക്യാമ്പ് ‘ അതിജീവനം 2021’ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ്.എം.ചാക്കോ ഉദ്ഘാടനം ചെയ്തു .
സംഘാടക സമിതി ചെയര്‍മാനും 13-ാം വാര്‍ഡ് മെമ്പറുമായ ജോസ് പുതുശ്ശേരി കാലായില്‍ അധ്യക്ഷത വഹിച്ചു. പതിനാലാം വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍ ,രവീന്ദ്രന്‍ കൊട്ടോടി, അനിത, സുലൈമാന്‍ കൊട്ടോടി, ശിവപ്രസാദ് കെ എന്നിവര്‍ സംസാരിച്ചു .സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ സന്ധ്യ കെ പി നന്ദിയും പറഞ്ഞു .
സ്‌കൂളില്‍ തനതിടം തയ്യാറാക്കല്‍ ,കൃഷിയിടം തയ്യാറാക്കല്‍, സീഡ്‌ബോള്‍ നിര്‍മ്മാണം, ഉദ്‌ബോധ്-ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട പഠനം, സ്വച്ഛ ഭാരത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി.
ഡോ. ഉഷ സി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും ,ബാലചന്ദ്രന്‍ കൊട്ടോടി ഐസ് ബ്രേക്കിംഗ് പ്രോഗ്രാമും രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ .വി.ഉണ്ണികൃഷ്ണന്‍ കാവലാള്‍ എന്ന വിഷയത്തിലും, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിമല എന്‍ പ്രഥമ ശുശ്രൂഷ ക്ലാസ്സും, അധ്യാപികമാരായ കൊച്ചുറാണി വി കെ സമദര്‍ശന്‍ ക്ലാസ്സും , ഗിഫ്റ്റി സ്റ്റീഫന്‍ സത്യമേവ ജയതേ എന്ന സൈബര്‍ ബോധവത്കരണ ക്ലാസ്സും, അധ്യാപകനായ കൃഷ്ണന്‍ എ എം ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. മുഹമ്മദ് മിഹാദ്, വേദശ്രീ എം എന്നിവര്‍ മികച്ച വൊളന്റിയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു .തനതിടം പദ്ധതിയുടെ ഭാഗമായി എന്‍ എസ് എസ് വൊളന്റിയേഴ്‌സ് വരച്ച ചുമര്‍ചിത്രങ്ങള്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. ചിത്രകാരനും സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡണ്ടുമായ രവീന്ദ്രന്‍ കൊട്ടോടി ചിത്രരചനയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. സമാപന സമ്മേളന ശേഷം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് എം ചാക്കോ ക്യാമ്പംഗങ്ങളുടെ സാന്നിധ്യത്തില്‍ ഓര്‍മ്മ മരം നട്ടു.

Leave a Reply

Your email address will not be published. Required fields are marked *