കാസറഗോഡ്: കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നത് മന്നത്തിന്റെകൂടി സഹായത്തോടെയാണെന്ന് കുറ്റിക്കാല്‍ പി.ഗോപാലന് മാസ്റ്റര്‍. എന്‍.എസ്.എസ്. കാസറഗോഡ് താലൂക്ക് യൂണിയന് സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷ പരിപാടിയില്‍ മന്നം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ചങ്ങനാശ്ശേരി എന്‍.എസ്.എസ്. സ്കൂളില്‍ മന്നത്തിന്റെ സഹായത്താല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പി.ഗോപാലന് മാസ്റ്റര്‍. സാമൂഹിക, വിദ്യാഭ്യാസ രംഗത്ത് മന്നത്ത് പത്മനാഭന്റെ സംഭാവനകള്‍ മഹത്തരമെന്ന് അദ്ദേഹം അനുസ്മരിച്ചു. എന്‍.എസ്.എസ്. ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍ അഡ്വ. എ.ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായിരുന്നു. ആലിച്ചേരി ഹരികൃഷ്ണന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. സി.ഭാസ്കരന് നായര്‍, യു.രാജഗോപാലന്‍, സ്മിത ബാലകൃഷ്ണന്, എ.ദാമോദരന്‍ നായര്‍, എ.ബാലകൃഷ്ണന് നായര്‍, കെ.രാധാകൃഷ്ണന്, കെ.കെ.ബാലകൃഷ്ണന്, എം.എസ്. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.