കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് എന്‍എസ്എസ് യൂണിയന് 145-ാമത് മന്നം ജയന്തി ആഘോഷിച്ചു. താലൂക്ക് യൂണിയന് ഓഫീസിനു മുന്നില്‍ യൂണിയന് പ്രസിഡന്റ് കെ. പ്രഭാകരന് നായര്‍ പതാക ഉയര്‍ത്തി. ദീപം തെളിയിച്ച ശേഷം ആചാര്യന്റെ പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
സമുദായത്തിനു വേണ്ടി മാത്രമല്ല സമൂഹത്തിനും നാടിനും വേണ്ടി പ്രവര്‍ത്തിച്ച ജനനേതാവായിരുന്നു മന്നത്ത് പദ്മനാഭനെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എന്‍ എസ് എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.യു. ഉണ്ണികൃഷ്ണന് നായര്‍ പറഞ്ഞു. സമൂഹത്തില്‍ അനാചാരങ്ങള്‍ക്കെതിരെ, സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിന് അദ്ദേഹം നേതൃത്വം നല്കി. അയിത്തമുള്‍പ്പെടെയുള്ള ദുഷ്പ്രവണതകള്‍ തുടച്ചു നീക്കാന്‍ മന്നത്തു പദ്മനാഭന് ശ്രമിച്ചു. നായര്‍ സമുദായത്തിന് വേണ്ടി മാത്രമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പരിമിതപ്പെട്ടില്ല എന്നതിലാണ് മറ്റു നേതാക്കളില്‍ നിന്ന് മന്നത്തുപദ്മനാഭന്‍ വ്യത്യസ്തനാകുന്നത് _ പി.യു. ഉണ്ണികൃഷ്ണന് നായര്‍ പറഞ്ഞു.
കെ. പ്രഭാകരന് നായര്‍ അധ്യക്ഷത വഹിച്ചു. വനിത യൂണിയന് പ്രസിഡന്റ് ടി.വി. സരസ്വതി ടീച്ചര്‍, പ്രതിനിധി സഭാംഗം
പുഴക്കര കുഞ്ഞിക്കണ്ണന് നായര്‍ ,
എന്‍. മോഹനന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് കെ.പി .ശ്രീകുമാര്‍ കോടോത്ത് സ്വാഗതവും യൂണിയന് സെക്രട്ടറി
ആര്. മോഹനകുമാര്‍ നന്ദിയും പറഞ്ഞു.