കാഞ്ഞങ്ങാട്: പടിഞ്ഞാറെക്കര എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മന്നം ജയന്തി ആഘോഷിച്ചു. സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കരയോഗം പ്രസിഡന്റ് കെ.ദിവാകരന് നായര്‍ ,സെക്രട്ടറി പി. സജിത്കുമാര്‍, എ.എം.ലോഹിതാക്ഷന് നായര്‍, എന്‍.വി.അരവിന്ദാക്ഷന് നായര്‍, എന്‍.വി.ബാലചന്ദ്രന്, ശ്യാമള ഗോപി ,പ്രഭാ രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.