CLOSE

കൊട്ടോടി പേരടുക്കം ശ്രീധര്‍മ്മശാസ്താ, ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര സംരക്ഷണ സമിതിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

Share

രാജപുരം: കൊട്ടോടി പേരടുക്കം ശ്രീധര്‍മ്മശാസ്താ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര സംരക്ഷണ സമിതിയുടെ വാര്‍ഷിക പൊതുയോഗം ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്ര അന്നദാന മണ്ഡപത്തില്‍ വെച്ച് നടന്നു. ക്ഷേത്രം പ്രസിഡണ്ട് വി ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ക്ഷേത്രരക്ഷാധികാരികളായ കോടോത്ത് മാധവന്‍ നായര്‍, സി ഓമന അടുക്കത്തില്‍, ഇ വേണുഗോപാലന്‍, മധുസൂദനന്‍ മാസ്റ്റര്‍, അനില്‍കുമാര്‍ കെ , മാതൃസമിതി പ്രസിഡണ്ട് ശോഭാ മാവുങ്കാല്‍, ട്രഷറര്‍ കുമാരന്‍ മഞ്ഞങ്ങാനം എന്‍ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കൊട്ടോടി വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ക്ഷേത്രങ്ങള്‍ സാംസ്‌ക്കാരിക കേന്ദ്രമായി മാറ്റണമെന്ന ഉദ്ദേശത്തോട് കൂടി പുതുതലമുറക്കായി സനാതന സാംസ്‌ക്കാരിക പഠന ക്ലാസ് തുടങ്ങുന്നതിന് തീരുമാനിച്ചു. 2022 – 23 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി കൃഷ്ണന്‍ കൊട്ടോടി പ്രസിഡന്റ് ,വൈസ് പ്രസിഡണ്ടുമാരായി കെ മധുസൂദനന്‍ മാസ്റ്റര്‍, സി കൃഷ്ണ കുമാര്‍ കൊച്ചി ,ജനറല്‍ സെക്രട്ടറിയായി കെ കുമാരന്‍ മഞ്ഞങ്ങാനം ,ജോയിന്റ് സെക്രട്ടറിമാരായി കെ അനില്‍കുമാര്‍, ദിവാകരന്‍ മ ഞ്ഞ ങ്ങാനം എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *