CLOSE

ഡോ.എന്‍.സന്തോഷ് കുമാര്‍ ബിഇഎല്‍ സ്വതന്ത്ര ഡയറക്ടര്‍

Share

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.എന്‍.സന്തോഷ് കമാറിനെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡി (ബിഇഎല്‍)ന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ബിഇഎല്‍. ഡോ.സന്തോഷ് കുമാര്‍ അടക്കം അഞ്ച് സ്വതന്ത്ര ഡയറക്ടര്‍മാരെ കഴിഞ്ഞ ദിവസമാണ് പ്രതിരോധ വകുപ്പ് നിയമിച്ചത്. കൊല്ലം പുനലൂര്‍ സ്വദേശിയായ ഡോ.സന്തോഷ് കുമാര്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ നാലാമത് രജിസ്ട്രാറാണ്. എഞ്ചിനീയറിംഗ്, ഗവേഷണം, ഭരണനിര്‍വ്വഹണം എന്നിവയില്‍ മൂന്നര പതിറ്റാണ്ട് കാലത്തെ പരിചയമുണ്ട്. 1995ല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 2008ല്‍ മദ്രാസ് ഐഐടിയില്‍നിന്നും ഗവേഷണം പൂര്‍ത്തിയാക്കി. 1986ല്‍ അസിസ്റ്റന്റ് പ്രൊഫസറായി അധ്യാപക ജീവിതം ആരംഭിച്ചു. 2020 മാര്‍ച്ചില്‍ പ്രൊഫസറായി വിരമിച്ചു. പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജിലെ വകുപ്പ് മേധാവിയും ഡീനുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *