CLOSE

രക്തദാനക്യാമ്പ് സംഘടിപ്പിച്ച് ഓള്‍ കേരള പെയിന്റേഴ്സ് & പോളിഷേഴ്‌സ് അസോസിയേഷന്‍

Share

കാഞ്ഞങ്ങാട്: രക്ത ദാനം മഹാദാനം എന്ന ചൊല്ലിനെ അന്വര്‍തമാക്കി ഓള്‍ കേരള പെയിന്റേഴ്സ് &പോളിഷേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍, കാസറഗോഡ് ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ,ബേക്കല്‍ -പള്ളിക്കര ബീച്ചു പാര്‍ക്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എ. കെ. പി. പി.എ കാസറഗോഡ് ജില്ലാ കോഡിനേഷന്‍ സെക്രട്ടറി അശോകന്‍ ബീബുങ്കാല്‍ സ്വാഗതവും എ. കെ. പി പി.എ കാസറഗോഡ് ജില്ലാ കോഡിനേഷന്‍ പ്രസിഡന്റ് സമീര്‍ മാങ്ങാടിന്റ അധ്യക്ഷതയില്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു,
പെയിന്റിംഗ് മേഖലയില്‍ തൊഴിലാളികളുടെ നിലനില്‍പ് തന്നെ വളരെ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത്, അതിനു വേണ്ടി vvശബ്ദമുയര്‍ത്താന്‍ ഇത്തരം സംഘടനകളുടെ ആവശ്യകത അനിവാര്യമാണെന്നും, മാത്രമല്ല ഈ സംഘടന ഒരുക്കിയ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും, ഏവര്‍കും മാതൃകാപരവുമായ കാര്യമാണെന്നും അദ്ദേഹം നടത്തിയ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പള്ളിക്കര സഹകരണ ബാങ്ക് പ്രസിഡന്റ്, കെ രാവിവര്‍മ്മന്‍ മാസ്റ്റര്‍, സഹകരണ ബാങ്ക് സെക്രട്ടറി, പുഷ്‌കരാക്ഷന്‍,
എ. കെ. പി.പി.എ ജില്ലാ കോഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ, അജിത് മുറിയനാവി, നിസാം മുഹമ്മദ് ഉപ്പള, അക്ബറലി മൂലക്കണ്ടം ,സജി ബന്തടുക്ക,ഹാഷിം മുറിയനാവി, ബി.ഐ. ആര്‍.കെ സംസ്ഥാന കമ്മിറ്റി അംഗവും, ജില്ലാ സെക്രട്ടറിയുമായ ഹുസൈന്‍ കൂട്ടക്കനി എന്നിവര്‍സംസാരിച്ചു.
സെക്രട്ടറി അശോകന്‍ ബീബുങ്കാല്‍ സ്വാഗതവും ട്രഷറര്‍ ലിപിന്‍ മാത്യു നന്ദിയും പറഞ്ഞു.
ഡോക്ടര്‍ സൗമ്യ (ജില്ലാ ആശുപത്രി ബ്ലഡ്ബാങ്ക് ) രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *