CLOSE

കാസര്‍കോട് ഒളിംപിക്സ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

Share

പ്രഥമ കേരള ഒളിംപിക് കായിക മേളയുടെ മുന്നോടിയായി ജില്ലാ ഒളിംപിക്സ് അസോസിയേഷന്‍ സംഘടിപ്പിച്ച കായികമേള നീലേശ്വരത്ത് തുറമുഖം പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒളിംപികിസ് അസോ ജില്ലാ പ്രസിഡണ്ട് ടി വി ബാലന്‍ , നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടിവി ശാന്ത , ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് കെ മണികണ്ഠന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് കെ പി വത്സലന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി .മുഹമ്മദ് റാഫി മുന്‍ ഇന്ത്യന്‍ കബഡി കോച്ച് ഇ ഭാസ്‌കരന്‍ അഡ്വ കെ കെ നാരായണന്‍ എന്‍ എ സുലൈമാന്‍ , കെ ജയകൃഷ്ണന്‍ ഒളിംപിക്സ് അസോസിയേഷന്‍ സെക്രട്ടറി എം അച്യുതന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. നീലേശ്വരം കോണ്‍വെണ്‍ന്റ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഫ്ളാഗ് ഓഫ് ചെയ്തു. മന്ത്രിയും ജനപ്രതിനിധികളും കായികതാരങ്ങളും അണിനിരന്നു. വര്‍ണ ബലൂണുകള്‍ പറത്തിയാണ് ഉദ്ഘാടനത്തിന് തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *