CLOSE

കരവിരുതിന്റെ കമനീയതയില്‍ വീട്ടുമുറ്റത്ത് ബേക്കല്‍ കോട്ടയും ബുര്‍ജ് ഖലീഫയും

Share

പാലക്കുന്ന് : ചിത്രത്തിലും ശില്പത്തിലും കരവിരുതിന്റെ കമനീയതയില്‍ ഈ 58കാരന്റെ വീട്ടുമുറ്റം കാണാനെത്തുന്നവര്‍ ഏറെ.കല്ലും സിമെന്റും പെയിന്റും ഉപയോഗിച്ച് മൂന്നടി ഉയരത്തില്‍ ബേക്കല്‍ കോട്ടയും അഞ്ചടി നീളത്തില്‍ ഗള്‍ഫിലെ ബുര്‍ജ് ഖലീഫയും തന്റെ വീട്ടുമുറ്റത്ത് കരവിരുതില്‍ ഒരുക്കി തന്റെ മികവ് തെളിയിക്കുകയാണ് പള്ളിക്കര പാക്കം ചരല്‍കടവ് അടുക്കത്തില്‍ കുഞ്ഞികൃഷ്ണന്‍. പാക്കം ജി. എച്ച്. എസ്. സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ ശ്രീഹരിയും കൂട്ടിനുണ്ട്. ചിത്രരചനയില്‍ നിരവധി സമ്മാനങ്ങള്‍ ശ്രീഹരി നേടിയിട്ടിട്ടുണ്ട്. കരവിരുതിന്റെ ചാരുതയില്‍ വീട്ടിനകത്തും പുറത്തും ഇവര്‍ വരച്ച വര്‍ണ ചിത്രങ്ങളും രൂപങ്ങളും l ഏറെയാണ് . കല്ല് കെട്ട് ജോലിക്കാരനായ കുഞ്ഞികൃഷ്ണന്‍
25 വര്‍ഷം മുന്‍പാണ് ദുബൈയിലെത്തിയത്. പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് നാട്ടില്‍ മരമില്‍ ജോലിയിലായിരുന്ന കുഞ്ഞികൃഷ്ണന്‍ വിവിധ ശില്പ നിര്‍മാണത്തിരക്കിലാണ് ഇപ്പോള്‍. മകനോടൊപ്പം കലയില്‍ കൗതുകങ്ങള്‍ സൃഷ്ടിച്ച് നാട്ടുകാരുടെ കയ്യടി നേടുകയാണ് അച്ചനും മകനും. .

Leave a Reply

Your email address will not be published. Required fields are marked *