CLOSE

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസത്തിലെ ചെറിയ കലംകനിപ്പിന് തുടക്കമായി

Share

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസത്തിലെ ചെറിയ കലംകനിപ്പിന് തുടക്കമായി. ഭണ്ഡാരവീട്ടില്‍ നിന്ന് പണ്ടാരക്കലമാണ് ക്ഷേത്രത്തില്‍ ആദ്യം സമര്‍പ്പിച്ചത്. തുടര്‍ന്ന് ക്ഷേത്രപരിധിയില്‍ നിന്നുള്ള വീടുകളില്‍ നിന്ന് കലങ്ങള്‍ സമര്‍പ്പണത്തിനെത്തി. ക്ഷേത്രത്തിലെത്തിയവര്‍ക്ക് മങ്ങണത്തില്‍ മാങ്ങ അച്ചാറ് ചേര്‍ത്ത ഉണക്കലരി കഞ്ഞിയും വിളമ്പി. ഇന്ന് സന്ധ്യകഴിഞ്ഞ് കലശാട്ടിനു ശേഷം നിവേദിച്ച ചോറും അടയും നിറച്ച കലങ്ങളുമായി ഭക്തര്‍ മടങ്ങുന്നത്തോടെ ചെറിയ കലംകനിപ്പ് സമാപിക്കും. ഫെബ്രുവരി നാലിനാണ് ഇവിടെ കലംകനിപ്പ് മഹാനിവേദ്യം.

Leave a Reply

Your email address will not be published.