അഡൂര്‍: ദേലംപാടി ഗ്രാമ പഞ്ചായത്തില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വാര്‍ഷിക പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ പി ഉഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി എ അബ്ദുല്ലകുഞ്ഞി അധ്യക്ഷത വഹിച്ചു. ആസൂത്ര സമിതി ഉപാധ്യക്ഷന്‍ എ ചന്ദ്രശേഖരന്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ സുരേന്ദ്രന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നാളിനാക്ഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചെനിയ നായ്ക്, വസന്തി,അസിസ്റ്റന്റ് സെക്രട്ടറി ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. കില കോര്‍ഡിനേറ്റര്‍ എച്ച് കൃഷ്ണന് പദ്ധതി വിശദീകരണം നടത്തി.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ സുരേന്ദ്രന് സ്വാഗതവും സെക്രട്ടറി ദേവലാല്‍ നന്ദിയും പറഞ്ഞു.