കാഞ്ഞങ്ങട്: കാഞ്ഞങ്ങാട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന ജില്ലയിലെ മികച്ച ചാരിറ്റബിള്‍ സൊസൈറ്റികളില്‍ ഒന്നായ ‘തണല്‍’ കുന്നുമ്മല്‍ വിദ്യാനികേതന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രഥമ കാഞ്ഞങ്ങാട് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ കാപ്പുകോലെന്ന ഹ്രസ്വചിത്രത്തിന് മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.
കാലിക പ്രാധാന്യമുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമായ ചിത്രങ്ങളാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്.
സാഹിത്യ സിനിമാരംഗത്തെ പ്രമുഖരായ എം.എ റഹ്മാന്, ബാബു കാമ്പ്രത്ത്, ഷെറിന് ഗോവിന്ദ്, മൃദുല്‍ എന്നിവരടങ്ങുന്ന ജൂറി അംഗങ്ങളാണ് മത്സരം വിലയിരുത്തിയത്.
തണലിന്റെ ഉദ്യമത്ത പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു.
കാപ്പുകോലിനു വേണ്ടി സംവിധായകന് വിനു നാരായണന്, സഹ സംവിധായകന് സുധീഷ് കുണിയേരി, കഥാകാരനും അഭിനേതാവുമായ സുഭാഷ് വനശ്രീ എന്നിവര്‍ ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. ഇതിനോടകം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ കാപ്പുകോലിനെ തേടിയെത്തി.