കാഞ്ഞങ്ങാട് : എല്‍.ഐ.സി ഏജന്റുമാരുടെ സംഘടനയായ ആള് ഇന്ത്യാ ലൈഫ് ഇന്‍സൂറന്‍സ് ഏജന്റ്സ് ഫെഡറേഷന് കാഞ്ഞങ്ങാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതുവര്‍ഷം ആഘോഷിച്ചത്. ബ്രാഞ്ച് പ്രസിഡണ്ട് ടി കുഞ്ഞികൃഷ്ണനും സെക്രട്ടറി മേഴ്സി ജോര്‍ജും ചേര്‍ന്ന് കേക്ക് മുറിച്ചു. തുടര്‍ന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി ടി രാജന് ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ജനാര്ദ്ദനന് നായര്‍, എംപ്രദീപ് കുമാര്‍, സുകുമാരന്‍ പൂച്ചക്കാട്, കെ ബാബു, വേണുഗോപാലന്‍ ഉദുമ, കരുണാകരന്, ലക്ഷ്മി തമ്പാന്, സി.വി ഇന്ദിര, സി തങ്കമണി, ശ്യാമള എന്നിവര്‍ സംസാരിച്ചു.
ജനുവരി 19ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു.