CLOSE

പൊതുമരാമത്ത് വകുപ്പില്‍ ഫീല്‍ഡ് പരിശോധനക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

Share

പൊതുമരാമത്ത് വകുപ്പില്‍ ഫീല്‍ഡ് തല പരിശോധനകള്‍ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൊതുമരാത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി കെ എച്ച് ആര്‍ ഐ യെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സെന്റര്‍ ഓഫ് എക്സ്ലലന്‍സിന്റെ പുതിയ പരിശോധനാ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി . ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് അധ്യക്ഷത വഹിച്ചു. ചീഫ് എഞ്ചിനിയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട് സ്വാഗതം പറഞ്ഞു.

കെ എച്ച് ആര്‍ ഐയുടെ പരിശോധനാ യന്ത്ര സാമഗ്രികള്‍ ഫീല്‍ഡില്‍ എത്തിക്കുന്നതിനാണ് ഈ പുതിയ വാഹനം ഉപയോഗിക്കുക. കൂടുതല്‍ പഠനങ്ങളും ഘടനാരമായ ഓഡിറ്റുകളും ആവശ്യമുള്ളിടത്ത് വേഗത്തില്‍ എത്താന്‍ ഈ വാഹനം ഉപയോഗിച്ച് സാധ്യമാകും.

Leave a Reply

Your email address will not be published.