CLOSE

ബാപ്പുങ്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരുക്ക്

Share

പാണത്തൂര്‍:ബാപ്പുങ്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ എത്തിക്കുന്നതിനായി പോവുകയായിരുന്ന കെ. എല്‍ 60 ഡി 8445 ബൈക്ക് മുന്നിലുണ്ടായിരുന്ന കാറിനെ മറി കടക്കവെ എതിര്‍ വശത്തു നിന്ന് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.