CLOSE

പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രം ഉത്സവത്തിന് കുലകൊത്തി; ഉത്സവം 14, 15 തീയതികളില്‍

Share

പാലക്കുന്ന് : പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രോത്സവത്തിന്
കുലകൊത്തി. ക്ഷേത്രകുളത്തില്‍ നിമജ്ജനം ചെയ്ത ശേഷം കുലകള്‍ ക്ഷേത്രത്തില്‍ എത്തിച്ചു ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. അരവത്ത് കെ.യു.ദാമോദര തന്ത്രിയുടെ കര്‍മികത്വത്തില്‍ മേല്‍ശാന്തി മധു നീലമന ചടങ്ങുകള്‍ നടത്തി . 14 ന് രാവിലെ 7.45ന് ക്ഷേത്ര കലവറയ്ക്കു ശേഷം 10 മണിക്ക് കിഴക്കേക്കര ഗുളികന്‍ ദേവസ്ഥാനത്ത് നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും. 11ന് കോട്ടപ്പാറയില്‍ നിന്ന് കാഴ്ച സമര്‍പ്പണം .11.30ന് ഉച്ചപൂജ.
രാത്രി 7ന് തിരുവത്താഴത്തിന് അരിയളക്കല്‍. തുടര്‍ന്ന് ക്ഷേത്ര ഭജനസമിതിയുടെ ഭജന. രാത്രി അത്താഴ പൂജയ്ക്കു ശേഷം നടയടക്കും . 15 ന് രാവിലെ 5ന് നടതുറക്കും.6ന് ഗണപതിഹോമത്തിന് ശേഷം ഉഷപൂജയും ശീവേലിയും. തുലാഭാര സമര്‍പ്പണത്തിന് ശേഷം നവകകലശ പൂജയും , ശാസ്താ പൂജയും അരിത്രാവലും. ഉച്ചപൂജയ്ക്ക് ശേഷം ശീവേലി. തുടര്‍ന്ന് ചോറൂണ്, വഴിപാടുകള്‍, പ്രസാദ വിതരണവും . ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 5ന് നട തുറന്ന ശേഷം ബട്ടത്തൂര്‍ പാണ്ഡുരംഗ വിട്ടല ഭജന സംഘത്തിന്റെ ഭജന. 6.30ന് പനയാല്‍ ചന്ദ്രശേഖരമാരാരും സംഘവും തായമ്പക നടത്തും . 7.30 ന് പെരുന്തട്ട ചാമുണ്ടേശ്വരി കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി. രാത്രി 8.30ന് അത്താഴപൂജക്ക് ശേഷം ശ്രീഭൂതബലി. 11ന് ശിവന്റെയും ശാസ്താവിന്റെയും തിടമ്പ് നൃത്തത്തോടെ സമാപനം. തുലാഭാരത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.17 വരെ ക്ഷേത്രത്തിലും സേവാമന്ദിരത്തിലും വിശേഷാല്‍ പരിപാടികളോ വിവാഹമോ നടത്തില്ല.
കലവറയ്ക്കുള്ള കോപ്പുകളും നിവേദ്യത്തിനുള്ള നെല്ല് മുതലായവയും 14ന് രാവിലെ 9 മണിക്ക് മുന്‍പായി എത്തിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഫോണ്‍:9447470518, 9447387755.

Leave a Reply

Your email address will not be published.