CLOSE

അരവത്ത് പൂബാണം കുഴി ക്ഷേത്രത്തില്‍ ആദരിക്കലും അനുമോദനവും

Share

പാലക്കുന്ന് : അരവത്ത് മട്ടയ്ങ്ങാനം കഴകം പൂബാണം കുഴി ക്ഷേത്ര ഭരണ സമിതി വാര്‍ഷിക പൊതുയോഗം വിവിധ മേഖലയിലുള്ളവര്‍ക്ക് അനുമോദനത്തിനും ആദരവിനും വേദിയൊരുക്കി. ക്ഷേത്ര സ്ഥാനികരായ ആലക്കോടന്‍ കൃഷ്ണന്‍ മൂത്തായര്‍, വളപ്പില്‍ അമ്പുഞ്ഞി മൂത്തായര്‍, അടിച്ചുതളി നടത്തുന്ന പതിക്കാല്‍ കല്യാണി അമ്മ,
സിനിമ വസ്ത്രാലങ്കാര പുരസ്‌കാര ജേതാവ് മനു മാധവന്‍, ക്ഷേത്ര യു എ ഇ കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ ആലക്കോട് എന്നിവരെ ആദരിച്ചു. ക്ഷേത്ര പരിധിയില്‍ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 28 കുട്ടികളെ അനുമോദിച്ചു. പ്രസിഡന്റ് കെ. ശിവരാമന്‍ മേസ്ത്രി അധ്യക്ഷനായി. വി.വി. കൃഷ്ണന്‍, വാര്‍ഡ് അംഗം എ. മണികണ്ഠന്‍,
പി ശിവാനന്ദന്‍, കെ ദാമോദരന്‍, വനിത കമ്മിറ്റി പ്രസിഡന്റ് പി. ധനലക്ഷ്മി, പി. മാധവന്‍, സമാജ് ബാബു എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ :
കെ ശിവരാമന്‍ മേസ്ത്രി(പ്രസി ),
ഗോപാലകൃഷ്ണന്‍ അമ്പങ്ങാട്.
ശ്രീകുമാര്‍ കാലിച്ചാമരം (വൈ. പ്രസി)
പി രാഘവന്‍ തച്ചങ്ങാട് (ജ.സെക്രട്ടറി),
രാജന്‍ തച്ചങ്ങാട് (സെക്ര),
മാധവന്‍ തോക്കാനം (ഖജാ).

Leave a Reply

Your email address will not be published.