CLOSE

പുസ്തക ലോകം പുരസ്‌കാരം ഡോ.എ.എം.ശ്രീധരന്

Share

കാഞ്ഞങ്ങാട്: ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുസ്തക ലോകം മലയാളം റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം കണ്ണൂര്‍ സര്‍വ്വകലാശാല നീലേശ്വരം ക്യാംപസ് മുന്‍ തലവനും വിദൂര വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന ഡോ.എ.എം.ശ്രീധരന്. 11111 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

ശ്രീധരന്‍ രചിച്ച തുളു പാരമ്പര്യവും വീണ്ടെടുപ്പും (കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്) എന്ന കൃതിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വള്ളത്തോള്‍, ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മലയാളം വിഭാഗം പ്രൊഫസര്‍ ഡോ.എല്‍.സുഷമ, എഴുത്തച്ഛന്‍ പഠനകേന്ദ്രം പ്രൊഫസര്‍ കെ.എം.അനില്‍ എന്നിവരടങ്ങിയ സമിതിയാണ് ഡോ.എ.എം.ശ്രീധരനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21ന് പുരസ്‌കാര സമര്‍പ്പണം നടക്കും

Leave a Reply

Your email address will not be published. Required fields are marked *