തെക്കില്‍പ്പറമ്പ: കെഎസ്ടിഎ അംഗത്വവിതരണം ആരംഭിച്ചു. കാസര്‍കോട് ഉപജില്ലാതല ഉദ്ഘാടനം തെക്കില്‍പ്പറമ്പ ജിയുപി സ്കൂളില്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ ലസിത നിര്‍വഹിച്ചു. ഉപജില്ലാ പ്രസിഡന്റ് ഇ.വിനോദ് കുമാര്‍ അധ്യക്ഷനായി. ജില്ലാ നിര്‍വാഹക സമിതി അംഗങ്ങളായ കെ.ജി പ്രതീശ്, എ. മാലതി, കെ.പ്രേമരാജന്‍, ഉപജില്ലാ ട്രഷറര്‍ ടി.മധുപ്രശാന്ത്, കെ.കെ ശ്രീധരന്, ഗണേശന് കോളിയാട്ട്, കെ.പുഷ്പരാജന്‍, അനൂപ് പെരിയല്‍, വി.ജി വിന്‍സിമോള്‍, അരുണ്‍ രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി സി.പ്രശാന്ത് സ്വാഗതവും ദീപ നന്ദിയും പറഞ്ഞു. വിവിവിധ ബ്രാഞ്ചുകളിലും വിതരണോദ്ഘാടനം നടന്നു. ടൗണ്‍, മധൂര്‍ ടി.പ്രകാശന്, മൊഗ്രാല്‍ പുത്തൂര്‍ കെ.ജി പ്രതീശ്, ചെമ്മനാട് എ.മാലതി, കുണ്ടംകുഴി സി.പ്രശാന്ത്, മുളിയാര്‍ ഇ.വിനോദ് കുമാര്‍, വിദ്യാനഗര്‍ സി.അജിത, ചെങ്കള സി.കെ ജഗദീഷ്, ചന്ദ്രഗിരി കെ.പ്രേമരാജന്‍, ബന്തടുക്ക പി.വി ശശി എന്നിവര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.