CLOSE

ഡി വൈ എഫ് ഐ പാണ്ടി മേഖല സമ്മേളനം 2022 ജനുവരി 30 ന് വീരേന്ദ്രന്‍ നഗര്‍ ചാമകൊച്ചിയില്‍ വെച്ച് നടക്കും; സംഘാടക സമിതി രൂപീകരിച്ചു

Share

ചാമകൊച്ചി: ഡി വൈ എഫ് ഐ പാണ്ടി മേഖല സമ്മേളനം 2022 ജനുവരി 30 ന് ചാമകൊച്ചിയിലെ ധീര രക്തസാക്ഷി വീരേന്ദ്രന്‍ നഗറില്‍ വെച്ച് നടക്കും. സമ്മേളനം വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. യോഗം സിപിഐ(എം) കാറഡുക്ക ഏരിയ കമ്മിറ്റി അംഗം ഡി എ അബ്ദുല്ലകുഞ്ഞി ഉദ്ഘാടനം ചെയ്തു. എ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി നാരായണന്‍, അശോകന്‍ ജെ, ചെനിയ നായ്ക്, സുന്ദര നായ്ക്, നാരായണന്‍ സി.എച്ച്, ഈശ്വര്‍ ചാപ്പക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു. ബിജു നെച്ചിപടുപ്പ് സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍ പി നാരായണന്‍ ചെയര്‍മാന്‍, ചെനിയന്‍, സുന്ദരന്‍, നാരായണ സി.എച്ച് വൈസ് ചെയര്‍മാന്മാര്‍. കണ്‍വീനര്‍ എ സുരേന്ദ്രന്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ ഈശ്വര്‍, ശങ്കരന്‍. സബ് കമ്മിറ്റി പ്രചരണം/നവമാധ്യമം ചെയര്‍മാന്‍ ദിവിന്‍ ജെഡിയാര്‍ കണ്‍വീനര്‍ ജഗദീഷ് ചാപ്പക്കല്‍, സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍ ചെയര്‍മാന്‍ മഹേഷ്, കണ്‍വീനര്‍ ശങ്കരന്‍ ഭക്ഷണം ചെയര്‍മാന്‍ സി എച്ച് നാരായണന്‍, കണ്‍വീനര്‍ അനീഷ് അനുബന്ധ പരിപാടി
ചെയര്‍മാന്‍ ചെനിയന്‍, കണ്‍വീനര്‍ ഈശ്വര്‍ ചാപ്പക്കല്‍

Leave a Reply

Your email address will not be published.