CLOSE

കാസര്‍കോട് ജില്ലയില്‍ 141 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി

Share

ചികിത്സയിലുണ്ടായിരുന്ന 33പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 469 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 840

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേര്‍3824
വീടുകളില്‍ 3493പേരും സ്ഥാപനങ്ങളില്‍ 331പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 3824പേരാണ്. പുതിയതായി 373പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1786 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍1363ആന്റിജന്‍ 412 ട്രൂനാറ്റ് 11 ) 345 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 627പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി84പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 33പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 144105പേര്‍ക്കാണ്. 142364 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. 51 വയ്‌സുള്ള തൃക്കരിപ്പൂര്‍ സ്വദേശിക്കു ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ഇതുവരെ 3 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.